കൊല്ലപ്പെട്ടത് വീരപ്പന്‍ തന്നെ
ബാംഗ്ലൂര്‍: പ്രത്യേകദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് കാട്ടുകള്ളന്‍ വീരപ്പന്‍ തന്നെയാണെന്ന് പ്രമുഖ ഫോറെന്‍സിക് ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടു. ചെവികള്‍ നോക്കിയാണ് താന്‍ ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വലിയ കൊമ്പന്‍മീശയില്ലാതെയുള്ള മുഖം വീരപ്പന്റേതല്ലെന്ന് ചില കോണുകളില്‍ നിന്ന് കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടത് വീരപ്പന്‍ തന്നെയാണെന്ന് സംശയമില്ലെന്ന് ഫോറെന്‍സിക് ശാസ്ത്രജ്ഞന്‍ പ്രൊഫ. പി. ചന്ദ്രശേഖരന്‍ ഒക്ടോബര്‍ 21 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രാജീവ്ഗാന്ധി വധക്കേസില്‍ പ്രധാന സയന്റിഫിക് ഇന്‍വെസ്റിഗേറ്ററായിരുന്ന പ്രൊഫ. പി. ചന്ദ്രശേഖരന്‍.
വാര്‍ത്താമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം കാണപ്പെട്ട വെടിയേറ്റ് കൊല്ലപ്പെട്ട കൊമ്പന്‍മീശയില്ലാത്ത വ്യക്തി വീരപ്പന്‍ തന്നെയാണ്. മരിച്ചയാളുടെ വലിയ ചെവികള്‍ നോക്കിയാല്‍ അത് വീരപ്പന്റേത് തന്നെയാണെന്ന് തിരിച്ചറിയാനാകും. പുറംചെവിയുടെ ഘടനയ്ക്ക് വ്യക്തികള്‍ തോറും മാറ്റമുണ്ടാകും. ഓരോരുത്തരുടെയും ചെവിയ്ക്ക് വ്യത്യസ്തതയുണ്ടാകും. പോസ്റ് മോര്‍ട്ടം ഫോട്ടോഗ്രാഫുകളില്‍ നിന്ന് വ്യക്തമാകുന്നത് കൊല്ലപ്പെട്ടത് വീരപ്പന്‍ തന്നെയാണെന്നാണ്. - തമിഴ്നാട് സര്‍ക്കാരിന്റെ ഫോറെന്‍സിക് സയന്‍സ് വകുപ്പിന്റെ മുന്‍ മേധാവികൂടിയായ പ്രൊഫ. പി. ചന്ദ്രശേഖരന്‍ വിശദീകരിച്ചു.
പുറംചെവിയുടെ ഓരോ ഭാഗത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ അത് വീരപ്പന്റേത് തന്നെയാണെന്ന് വ്യക്തമാകും. വീരപ്പന്റെ ചെവി ഒട്ടേറെ പ്രത്യേകതകളോടുകൂടിയതാണ്. - ചന്ദ്രശേഖരന്‍ പറഞ്ഞു.












Click it and Unblock the Notifications