മന്ത്രി എം.വി.രാഘവന്റെ വീട് ഉപരോധിച്ചു
തിരുവനന്തപുരം: സഹകരണമന്ത്രി എം. വി. രാഘവന്റെ ഔദ്യോഗികവസതി ഒക്ടോബര്‍ 21 വ്യാഴാഴ്ച എഐവൈഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
പരിയാരം മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഉപരോധം നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് തളളിക്കയറാനും ശ്രമിച്ചു. ഇവരെ പൊലീസ് തടഞ്ഞു. ഉപരോധം നടത്തിയവരെ പൊലീസ് അറസ്റ് ചെയ്തു നീക്കി.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി. കെ. രാജു, സിറ്റി കമ്മിറ്റി സെക്രട്ടറി കാലടി ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.












Click it and Unblock the Notifications