യുഡിഎഫില്‍ പറയൂ: ബാബു ദിവാകരന്‍
കോഴിക്കോട്: താന്‍ രാജിവയ്ക്കണമെന്ന ആവശ്യം താമരാക്ഷന്‍ പക്ഷം യുഡിഎഫില്‍ ഉന്നയിക്കണമെന്ന് ആര്‍എസ്പി (ബി) നേതാവും മന്ത്രിയുമായ ബാബു ദിവാകരന്‍ പറഞ്ഞു.
10 പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ തന്നോടൊപ്പമാണെന്ന് ബാബു ദിവാകരന്‍ അവകാശപ്പെട്ടു. ഒക്ടോബര്‍ 21 വ്യാഴാഴ്ച ആര്‍എസ്പി (ബി) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ബാബു ദിവാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ആരൊക്കെ പുറത്തു പോയാലും പാര്‍ട്ടിയില്‍ തുടരും. പാര്‍ട്ടിയുടെ ഐക്യത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. എന്നാല്‍ അതിനുവേണ്ടി എതിര്‍പക്ഷത്തിന്റെ അന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ല- ബാബു ദിവാകരന്‍ വ്യക്തമാക്കി.
ജില്ലാ കണ്‍വെന്‍ഷന്‍ ബാബു ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. 11 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 10 പേരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.












Click it and Unblock the Notifications