Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ് സബ്സിഡി നിയന്ത്രണം നീക്കി

ദില്ലി: ഹജ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ സബ്സിഡി വീണ്ടും പൂര്‍ണ്ണമായ തോതില്‍ പുനസ്ഥാപിച്ചു.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സര്‍ക്കാര്‍ ഹജ് തീര്‍ത്ഥാടകര്‍ക്ക് നല്കിവരുന്ന സര്‍ക്കാര്‍ ധനസഹായത്തില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ആദായനികുതി പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മാത്രമാണ് കഴിഞ്ഞ തവണ ഹജ് സബ്സിഡി നല്കിയത്. മാത്രമല്ല, ഹജ് സബ്സിഡി ഒരു യാത്രയ്ക്ക് മാത്രമേ നല്കൂ എന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ പാടെ പിന്‍വലിച്ചു.

ഇതനുസരിച്ച് ഇക്കുറി ഹജ് തീര്‍ത്ഥാടനത്തിന് അപേക്ഷിച്ച 82,000 പേര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്കും. കഴിഞ്ഞ വര്‍ഷം 72,000 പേരാണ് ഹജിന് പോയത്. ആദായനികുതി നല്കുന്നുണ്ടോ ഇല്ലയോ, ആദ്യ യാത്രയാണോ തുടങ്ങിയ നിയന്ത്രണങ്ങളൊന്നും പുതിയ യാത്രക്കാര്‍ക്ക് ബാധകമല്ല.

പുതുതായി രാജ്യത്ത് രണ്ട് ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൂടി ഈ വര്‍ഷം തുറക്കും. ഗുവാഹത്തി, ഔറംഗബാദ് എന്നിവിടങ്ങളിലായിരിക്കും ഈ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. ഇത്തവണ ഹജ് തീര്‍ത്ഥാടകരില്‍ 56,000 പേരെ സൗദി എയര്‍ലൈന്‍സിലും ബാക്കിയുള്ളവരെ ഇന്ത്യന്‍ എയര്‍ലൈന്‍സിലും കൊണ്ടുപോകും. ഹജ് തീര്‍ത്ഥാടകര്‍ക്ക് പുതിയ വ്യവസ്ഥയനുസരിച്ച് 12,000 രൂപ മാത്രം നല്കിയാല്‍ മതി. ബാക്കി ചെലവെല്ലാം കേന്ദ്രം വഹിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+