മീര: മെത്രാപ്പോലീത്ത ഇടപെട്ടു
കോട്ടയം: ചലച്ചിത്രനടി മീരാ ജാസ്മിനും കുടുംബാഗങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മാര്‍ത്തോമാ സഭയിലെ അടൂര്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള ജോസഫ് മാര്‍ ഐറേനിയോസ് മെത്രോപ്പൊലീത്ത ഇടപെട്ടതായി അറിയുന്നു.
സഭാ മേലധ്യക്ഷന്‍മാരും പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് പ്രശ്നം പരിഹരിക്കാനാണ് ശ്രമം. തിരുവല്ല എംഎല്‍എ എലിസബത്ത് മാമന്‍ മത്തായിയും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.
സ്വത്തുസംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍ത്ത് പ്രശ്നം പരിഹരിക്കാനാണ് ശ്രമം. കുടുംബാംഗങ്ങളുടെ കൈവശമുള്ള സ്വത്തുരേഖകള്‍ കുടുംബവക്കീല്‍ മുഖേന മീരാ ജാസ്മിന് തിരികെ നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. സ്വത്തു സംബന്ധിച്ച രേഖകളെല്ലാം തിരികെ ലഭിച്ചുവെന്ന് ഉറപ്പായാല്‍ സഹോദരിമാര്‍ക്കെതിരെ നല്‍കിയ പരാതി മീര പിന്‍വലിക്കും.
ഇപ്പോള്‍ തിരുവനന്തപുരത്തുള്ള മീര പെരുമഴക്കാലം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം എറണാകുളത്തേക്ക് തിരിക്കും. അവിടെവച്ച് കുടുംബാംഗങ്ങള്‍ തിരിച്ചേല്പിച്ച സ്വത്തുരേഖകള്‍ സംബന്ധിച്ച് ഡിഐജി ശ്രീലേഖയുമായി മീര ചര്‍ച്ച നടത്തും. തുടര്‍ന്ന് മെത്രോപ്പോലീത്തയെ മീര നേരില്‍ കാണും.
പ്രശ്നപരിഹാരത്തിന് ധാരണയാവുകയാണെങ്കില്‍ ഒക്ടോബര്‍ 22 വെള്ളിയാഴ്ച തന്നെ മെത്രോപ്പോലീത്തയുടെയും മറ്റും സാന്നിധ്യത്തില്‍ മീരയുമായി കുടുംബാംഗങ്ങള്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications