മീര: സഹോദരിമാരെ 25വരെ അറസ്റ് ചെയ്യില്ല
കൊച്ചി: നടി മീരാ ജാസ്മിന്റെ സഹോദരിമാരെ ഒക്ടോബര്‍ 25 തിങ്കളാഴ്ച വരെ അറസ്റ് ചെയ്യില്ലെന്ന് പൊലീസ് ഹൈക്കോടതിയ്ക്ക് ഉറപ്പ് നല്കി.
വഞ്ചന, ധനാപഹരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മീരാ ജാസ്മിന്‍ ഇവര്‍ക്കെതിരെ കേസ് നല്കിയിരുന്നത്. ഈ കേസില്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി.വി. മാധവന്‍ നമ്പ്യാര്‍ ബോധിപ്പിച്ചു.
ജസ്റിസ് എ.കെ. ബഷീര്‍ ഒക്ടോബര്‍ 25 തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിയ്ക്കും. അന്ന് മീരാ ജാസ്മിന്റെ സഹോദരിമാരായ ജെനി സൂസന്‍ ജോസഫ്, ജെബി സാറാ ജോസഫ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിയ്ക്കും.
സഹോദരിമാര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി മീരാ ജാസ്മിന്‍ ഡിഐജിയ്ക്ക് പരാതി നല്കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റര്‍ ചെയ്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.












Click it and Unblock the Notifications