എക്സ്പ്രസ് ഹൈവേയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളുടെ വികസനത്തിനായി കേന്ദ്രപദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും എക്സ്പ്രസ് ഹൈവേക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍.
ദേശീയപാത നാലുവരിയാക്കുമ്പോഴും എക്സ്പ്രസ് ഹൈെവേക്ക് പ്രസക്തിയുണ്ട്. അപകടം മറയ്ക്കുന്ന അതിവേഗപാത എന്നതാണ് എക്സ്പ്രസ് ഹൈവേ കൊണ്ടുദ്ദേശിക്കുന്നത്.
എക്സ്പ്രസ് ഹൈവേയ്ക്കെതിരെ ജനതാദളും സിപിഐയും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ പ്രസക്തിയില്ലാത്തതാണ്. ഈ രണ്ട് പാര്‍ട്ടികളും ഉള്‍പ്പെട്ട ഇടതുമുന്നണി ഭരിക്കുന്ന കാലത്താണ് എക്സ്പ്രസ് ഹൈവേയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചത്. ആദ്യം ഈ പദ്ധതിയെ പിന്തുണച്ച പ്രതിപക്ഷം എപ്പോഴാണ് ഇതിനെതിരെ തിരിഞ്ഞതെന്ന് മനസിലാവുന്നില്ല.
ആദ്യം പൂര്‍ണമായും സ്വകാര്യമേഖലയില്‍ എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പിലാക്കാനായിരുന്നു നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. താന്‍ മന്ത്രിയായപ്പോഴാണ് സര്‍ക്കാരിന്റെ അമ്പത് ശതമാനം പങ്കാളിത്തം ഉറപ്പുവരുത്തിയത്.
എക്സ്പ്രസ് ഹൈവേ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്നും കാസര്‍കോടു നിന്നു തന്നെ പദ്ധതി തുടങ്ങണമെന്നും സിപിഎം നേതാക്കള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതാണ്. എക്സ്പ്രസ് ഹൈവേയില്‍ ഇരുചക്രവാഹനങ്ങള്‍ കയറ്റേണ്ടതില്ലെന്ന ഉത്തരവില്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ ജനതാദളില്‍ പെട്ട മന്ത്രിയാണ് ഒപ്പുവച്ചത്. എത്രയും വേഗം റോഡ്നിര്‍മാണം ആരംഭിക്കാനാണ് നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
എക്സ്പ്രസ് ഹൈവേ പദ്ധതിയില്‍ തനിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. തനിക്ക് ഇതുകൊണ്ട് വ്യക്തിപരമായ നേട്ടമൊന്നുമില്ല. പദ്ധതിയുടെ പേരില്‍ വസ്തുകച്ചവടം നടക്കുന്നുവെന്നാണ് ഇപ്പോഴത്തെ ആരോപണം. എക്സ്പ്രസ് ഹൈവേയുടെ പ്രസക്തിയെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യും-മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications