വിലാപയാത്രക്കു നേരെ ആക്രമണം
വണ്ടിപ്പെരിയാര്‍: പ്രസംഗിച്ചുകൊണ്ടിരിക്കെ വെട്ടേറ്റു മരിച്ച ഐഎന്‍ടിയുസി നേതാവ് എം. ബാലുവിന്റെ മൃതദേഹവുമായി പോവുകയായിരുന്ന വിലാപയാത്രക്ക് നേരെ ആക്രമണം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി കൊണ്ടുപോവുമ്പോഴാണ് ആക്രമണമുണ്ടായത്. കല്ലേറും ബോംബേറുമുണ്ടായി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വണ്ടിപ്പെരിയാറിനടുത്തുള്ള പട്ടുമല എസ്റേറ്റിലെ ചൂളപ്പരട്ടില്‍ വച്ചാണ് പ്രസംഗിച്ചുനില്‍ക്കുകയായിരുന്ന ബാലുവിനെ അക്രമികള്‍ വെട്ടിക്കൊന്നത്.
ഒന്നര വര്‍ഷം മുമ്പ് സിപിഎം നേതാവ് ടി. അയ്യപ്പദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബാലു.












Click it and Unblock the Notifications