ഫിദെല്‍ കാസ്ട്രോ വീണു
സാന്തക്ലാര(ക്യൂബ): ക്യൂബന്‍ പ്രസിഡന്റ് ഫിദെല്‍ കാസ്ട്രോ പ്രസംഗവേദിയില്‍ കുഴഞ്ഞുവീണു. വീഴ്ചയുടെ ആഘാതത്തില്‍ കാസ്ട്രോയുടെ ഒരു കയ്യൊടിഞ്ഞു. കാല്‍മുട്ടിനും പരിക്കേറ്റു.
സാന്താക്ലാരയിലുള്ള ഒരു ആര്‍ട ്സ്കൂളില്‍ പ്രഭാഷണം നടത്തുകയായിരുന്നു 78കാരനായ കാസ്ട്രോ. പ്രസംഗിച്ചുകൊണ്ടിരിയ്ക്കെ പെട്ടെന്ന് കാസ്ട്രോ വേദിയില്‍ കുഴഞ്ഞുവീണു. പക്ഷെ അതിവേഗത്തില്‍ ചാടിയെണീറ്റ കാസ്ട്രോ പിന്നീട് കസേരയില്‍ ഇരുന്നു.
കാസ്ട്രോ തന്റെ വീഴ്ചയെ ലഘുവായാണ് എടുത്തത്. താഴെ വീണതിന് എന്നോട് ക്ഷമിയ്ക്കണം.- പുഞ്ചിരിയോടെ കാസ്ട്രോ ഇത് പറഞ്ഞപ്പോള്‍ സദസ്സ് ചിരിച്ചു.
വീഴ്ചയില്‍ കാല്‍മുട്ടിനും കൈയ്ക്കും കേടുപറ്റിയിട്ടുണ്ട്. പക്ഷെ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്. - കാസ്ട്രോ പറഞ്ഞു. താന്‍ താഴെ വീണതിന്റെ ചിത്രം മുഴുവന്‍ ലോകത്താകമാനമുള്ള വാര്‍ത്താമാധ്യമങ്ങളില്‍ വന്നു. അങ്ങിനെ ഒരിയ്ക്കല്‍ കൂടി താന്‍ ഒന്നാം പേജ് വാര്‍ത്തകളിലൂടെ ശ്രദ്ധേയനായി.- പകുതി തമാശയായി കാസ്ട്രോ പറഞ്ഞു.












Click it and Unblock the Notifications