Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ ഖനിയപകടം: 204 മരണം?

ബീജിംഗ്: ചൈനയില്‍ നടന്ന ഖനിയപകടത്തില്‍ 56പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പക്ഷെ മരണസംഖ്യ 204 ആയി ഉയരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്.

ആകെ 204 പേരാണ് മധ്യഹെനന്‍ പ്രവിശ്യയിലുള്ള ഖനിയപകടത്തില്‍ പെട്ടത്. ഇതില്‍ 56 പേരുടെ ജഡം കണ്ടെത്തിയിരുന്നു. പക്ഷെ ബാക്കിയുള്ള 148 പേരെ ജീവനോടെ കണ്ടെത്താനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ ഏതാണ്ട് ഉപേക്ഷിച്ചിരിക്കുകയാണ്. ഇതാണ് മരണസംഖ്യ 204 ആയി ഉയരാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയ്ക്കടിസ്ഥാനം.

ഖനിയില്‍ നടന്ന വാതകസ്ഫോടനമാണ് അപകടത്തിന് കാരണമായതെന്ന് ജോലി സ്ഥലത്തെ സുരക്ഷ സംബന്ധിച്ച ഡപ്യൂട്ടി ഡയറക്ടര്‍ സുന്‍ ഹുവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍പ് നടന്ന ഖനിയപകടങ്ങളുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ ഇനിയാരും ജീവനോടെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടം നടക്കുമ്പോള്‍ ആകെ 400 പേരാണ് ജോലി ചെയ്തിരുന്നത്. ഇതില്‍ 196 പേര്‍ രക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+