താമരാക്ഷന്‍ ആന്റണിക്കെതിരെ നീക്കം നടത്തി
കോട്ടയം: എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് താഴെയിറക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ആര്‍എസ്പി (ബി)യില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ബാബു ദിവാകരന്‍.
തനിക്കെതിരെ ഇപ്പോള്‍ നീക്കം നടത്തുന്നവര്‍ എ. കെ. ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് ജില്ലാപ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബു ദിവാകരന്‍. എല്ലാ ജില്ലകളിലും ബാബു ദിവാകരന്‍ പക്ഷത്തിന്റെ യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതിന്റെ ഭാഗമെന്ന നിലയിലാണ് കോട്ടയത്ത് യോഗം വിളിച്ചത്.












Click it and Unblock the Notifications