കിളിരൂര്‍ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
കോട്ടയം: കിളിരൂര്‍ പീഢനക്കേസിലെ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്.
ഇക്കാര്യം കോട്ടയം ജില്ലാ കളക്ടര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശദവിവരങ്ങളും ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയ്ക്ക് നല്കി. പെണ്‍കുട്ടിയുടെ ആരോഗ്യനില കൃത്യമായി മനസ്സിലാക്കാന്‍ ഉതകുന്ന മെഡിക്കല്‍ ടെസ്ര്ര്രുകള്‍ തുടരാനും മുഖ്യമന്ത്രി നിര്‍ദേശം നല്കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധഡോക്ടര്‍മാരുടെ സംഘം പെണ്‍കുട്ടിയ്ക്ക് നല്കിയിരുന്ന ചികിത്സ ശരിയാണോ എന്നറിയാന്‍ ഫയലുകള്‍ പരിശോധിച്ചിരുന്നു. തുടക്കം മുതലേ പെണ്‍കുട്ടിയ്ക്ക് നല്കിയിരുന്ന ചികിത്സ ശരിയാണെന്ന് തന്നെയാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. ഒക്ടോബര്‍ 23 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications