കെപിസിസി ഭാരവാഹികളുടെ യോഗം ശനിയാഴ്ച
തിരുവനന്തപുരം: യുഡിഎഫിലെ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസി ഭാരവാഹികളുടെ യോഗം ഒക്ടോബര്‍ 23 ശനിയാഴ്ച ചേരും.
മുസ്ലിം ലീഗിനെതിരെ വി. എം. സുധീരന്‍ പരസ്യയുദ്ധം പ്രഖ്യാപിക്കുകയും യുഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധത്തില്‍ ഇടര്‍ച്ച സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെപിസിസി യോഗം നടക്കുന്നത്. നവംബര്‍ രണ്ടിന് യുഡിഎഫ് ഏകോപനസമിതി യോഗം നടക്കാനാരിക്കെ അതില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് കെപിസിസി യോഗം ചര്‍ച്ച ചെയ്യും.
പിളര്‍പ്പിലേക്ക് നീങ്ങുന്ന ആര്‍എസ്പി (ബി)യിലെ പോരാവും മറ്റൊരു ചര്‍ച്ചാവിഷയം. കെപിസിസി പുന:സംഘടയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
മുസ്ലിം ലീഗിനെതിരായ വി. എം. സുധീരന്റെ നിലപാട് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. സുധീരന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് പരോക്ഷമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരസ്യമായി ചില കെപിസിസി നേതാക്കളും വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ പ്രശ്നം യോഗത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും.












Click it and Unblock the Notifications