കെപിസിസി ഭാരവാഹികളുടെ യോഗം തുടങ്ങി
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി.
ഒക്ടോബര്‍ 23 ശനിയാഴ്ച രാവിലെ 11 മണിയ്ക്കാണ് യോഗം തുടങ്ങിയത്. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. കെപിസിസി ഭാരവാഹികളായ എ. സി. ജോസ്, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, സി. പി. മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
യോഗം വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. നവംബര്‍ രണ്ടിന് നടക്കുന്ന യുഡിഎഫ് യോഗത്തിന് മുമ്പായി കെപിസിസിയുടെ വിശദമായ യോഗം വിളിച്ചുകൂട്ടാനുള്ള സാഹചര്യമില്ലാത്തതിനാലാണ് ഭാരവാഹികളുടെ യോഗം നടക്കുന്നത്. ശനിയാഴ്ച നടക്കുന്ന യോഗത്തിലെ തീരുമാനങ്ങളായിരിക്കും യുഡിഎഫ് യോഗത്തില്‍ കെപിസിസിയുടെ നിലപാടെന്ന നിലയില്‍ തെന്നല ബാലകൃഷ്ണപിള്ള ഉന്നയിക്കുന്നത്.












Click it and Unblock the Notifications