Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരക്കണക്കിന് കുട്ടികള്‍ വിദ്യാരംഭം കുറിച്ചു

തിരൂര്‍: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നടന്ന വിദ്യാരംഭച്ചടങ്ങുകളില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ കുട്ടികളുടെ നാവില്‍ ഹരിശ്രീ കുറിച്ചു.

തുഞ്ചന്‍ സ്മാരകമണ്ഡപത്തിലും സരസ്വതീമണ്ഡപത്തിലുമായി ഒക്ടോബര്‍ 23 ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച വിദ്യാരംഭം ഒരു മണിയോടെയാണ് സമാപിച്ചത്. സരസ്വതിമണ്ഡപത്തില്‍ പ്രമുഖസാഹിത്യകാരന്‍മാരായ എം. ടി. വാസുദേവന്‍ നായര്‍, സേതു, കെ. പി. രാമനുണ്ണി, പി. കെ. ഗോപി, മണമ്പൂര്‍ രാജന്‍ബാബു, കിളിമാനൂര്‍ മധു, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി.

പുലര്‍ച്ചെ മുതല്‍ തുഞ്ചന്‍ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാരംഭ ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് തുഞ്ചന്‍ പറമ്പില്‍ നടന്നത്.

തുഞ്ചന്‍ പറമ്പില്‍ നടന്ന വിദ്യാരംഭ സമ്മേളനം ഇ. ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം. ടി. വാസുദേവന്‍നായര്‍ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരത്ത് ഐരാണിമുട്ടത്തും തൃശൂര്‍ തിരുവള്ളക്കാവ് ക്ഷേത്രത്തിലും എഴുത്തിനിരുത്ത് ചടങ്ങുകളില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു. ഇക്കുറി ക്രിസ്തീയദേവാലയങ്ങളിലും വ്യാപകമായി വിദ്യാരംഭച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+