10 ലക്ഷം പേര്‍ക്ക് സൗദി പൗരത്വം നല്കും
ദുബായ്: പത്ത് വര്‍ഷത്തിലധികം സൗദി അറേബ്യയില്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് സൗദി പൗരത്വം നല്കുന്നു. ഇന്ത്യക്കാരുള്‍പ്പെടെ 10 ലക്ഷംപേര്‍ക്കാണ് സൗദി പൗരത്വം നല്കാനൊരുങ്ങുന്നത്.
ഏത് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായാലും 10 വര്‍ഷത്തിലധികം കാലം സൗദിയില്‍ തങ്ങിയവര്‍ക്കാണ് പൗരത്വം നല്കുന്നത്. വിസ പുതുക്കാന്‍ വിദേശത്തേയ്ക്ക് യാത്ര ചെയ്തത് അയോഗ്യതയായി കണക്കാക്കില്ലെന്നും മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൗദി മന്ത്രിമാരുടെ കൗണ്‍സില്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ചയാണ് പുതിയ തീരുമാനം പാസാക്കിയത്. സൗദിയില്‍ ഇപ്പോള്‍ 88ലക്ഷം കുടിയേറ്റക്കാരുണ്ട്. ഇതില്‍ അധികം പേരും അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവും ഏഷ്യക്കാരുമാണ്. മെഡിസിന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ശാസ്ത്ര-സാങ്കേതികരംഗം എന്നീ മേഖലകളില്‍ ബിരുദമുള്ളവരുടെ പൗരത്വ അപേക്ഷയ്ക്ക് മുന്‍ഗണന നല്കും.
പക്ഷെ പുതിയ നിയമം പ്രാബല്യത്തില്‍ വരാന്‍ കുറഞ്ഞത് നാല് മാസമെങ്കിലുമെടുക്കും. പരിഷ്കരിച്ച നിയമത്തിന്മേല്‍ ഒരു എക്സിക്യൂട്ടീവ് ബൈലോ പാസാക്കിയശേഷമേ പൗരത്വത്തിനുള്ള അപേക്ഷകള്‍ പരിഗണിയ്ക്കൂ.












Click it and Unblock the Notifications