Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുരാന ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കും

ദില്ലി: മദന്‍ലാല്‍ ഖുരാന രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം ഒക്ടോബര്‍ 25 തിങ്കളാഴ്ച രാജിവയ്ക്കും.

തിങ്കളാഴ്ച താന്‍ ദില്ലിയിലെത്തുമെന്നും തന്റെ ചില അഭ്യുംദയകാംക്ഷികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍കലാമിന് ഉച്ചയ്ക്ക് 1.45ന് രാജിക്കത്ത് നല്‍കുമെന്നും ഖുരാന പറഞ്ഞു.

ദില്ലി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന ഖമരാനയ്ക്ക് രാജികാര്യത്തില്‍ ബിജെപി നേതൃത്വത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഈ വര്‍ഷം ജനവരിയിലാണ് ഖുരാന രാജസ്ഥാന്‍ ഗവര്‍ണറായി നിയമിതനായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദില്ലി ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവച്ച ഖുരാനക്ക് രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിതനാവുന്നതിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. ദില്ലി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനായിരുന്നു അദ്ദേഹത്തിന് താത്പര്യം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദില്ലിയില്‍ കനത്ത തോല്‍വി നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ദില്ലിയിലേക്ക് തിരിച്ചുവരുന്നതിന് ഖുരാന ബിജെപി നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാറമന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിലപാട്.

ദില്ലി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ഇപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ഖുരാന ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ഖുരാനക്ക് പാര്‍ട്ടിയുടെ സംസ്ഥാന നേതൃനിരയില്‍ പ്രധാന സ്ഥാനം ലഭിച്ചേക്കുേം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+