Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിപദം എന്‍സിപിക്ക് ലഭിച്ചേക്കും

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിപദം എന്‍സിപിക്ക് ലഭിച്ചേക്കും. ഇക്കാര്യത്തില്‍ ഒക്ടോബര്‍ 24 ഞായറാഴ്ച അന്തിമതീരുമാനമുണ്ടാവും.

മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ നിന്ന് എന്‍സിപി പിന്നോട്ടുപോവാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത് സുപ്രധാന വകുപ്പുകള്‍ കൈയില്‍ വയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം എന്നറിയുന്നു. കഴിഞ്ഞ വട്ടം കോണ്‍ഗ്രസിനായിരുന്നു മുഖ്യമന്ത്രി സ്ഥാനമെങ്കിലും പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് എന്‍സിപി മന്ത്രിമാരാണ്.

മുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് നല്‍കാമെന്ന് മിക്കവാറും ധാരണയായിട്ടുണ്ട്. അന്തിമവട്ട ചര്‍ച്ചക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചേക്കും.

മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനാണെങ്കില്‍ എന്‍സിപി സര്‍ക്കാരിന് പുറത്തു നിന്ന് മാത്രമേ പിന്തുണയ്ക്കുകയുള്ളൂവെന്ന് ശരത്പവാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കണമെന്ന് പവാര്‍ ഉപാധി വച്ചിരുന്നെങ്കിലും ഇത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് ശിവരാജ് പാട്ടീലിനെ മാറ്റുന്നതില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിനാലാണിത്.

കോണ്‍ഗ്രസ് നേതാവ് പ്രണബ് മുക്കര്‍ജി ശരത്പവാറുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ രണ്ടു വട്ടം ചര്‍ച്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+