പ്രഫുല്‍ പട്ടേല്‍ മുക്കര്‍ജിയെ കാണും
ദില്ലി: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിക്കുന്നതിന് എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ ഒക്ടോബര്‍ 24 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം അടുത്ത വട്ടം ചര്‍ച്ച നടത്തും.
എന്‍സിപി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് പ്രണബ് മുക്കര്‍ജിയുമായി ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നാല് മണിക്ക് ചര്‍ച്ച നടത്തുമെന്ന് ശരത് പവാര്‍ പറഞ്ഞു.
സോണിയാഗാന്ധിയും താനും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തുന്നതിന് ഉദ്ദേശിക്കുന്നില്ലെന്ന് പവാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications