Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫറൂഖ്, ഒമര്‍ രക്ഷപ്പെട്ടു

ശ്രീനഗര്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും മകനും മുന്‍ കേന്ദ്രമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും രക്ഷപ്പെട്ടു.

ഒക്ടോബര്‍ 24 ഞായറാഴ്ച അനന്ത്നാഗ് ജില്ലയില്‍ വച്ചായിരുന്നു ഇരുവര്‍ക്കുമെതിരെ തീവ്രവാദികളുടെ ആക്രമണം. രാവിലെ 11.45നാണ് തീവ്രവാദികളുടെ ആക്രമണശ്രമം. ഫാറൂഖ് അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയും കടന്നുപോകുന്ന വഴിയില്‍ സ്ഫോടകവസ്തുനിറച്ച നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ ഉപയോഗിച്ച് തീവ്രവാദികള്‍ സ്ഫോടനം നടത്താനായിരുന്നു.

സ്ഫോടനത്തില്‍ ഫാറൂഖ് അബ്ദുള്ളയുടെയും ഒമര്‍ അബ്ദുള്ളയുടെയും വാഹനവ്യൂഹത്തിന് കേടൊന്നും സംഭവിച്ചില്ല. രണ്ട് വഴിയാത്രക്കാര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ മരിച്ചു.

തീവ്രവാദികള്‍ വധിച്ച നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് സഫ്ദര്‍ അലി ബേഗിന്റെ സര്‍നാലിലുള്ള വീട് സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു ഫാറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും. ഒക്ടോബര്‍ 21 വ്യാഴാഴ്ചയാണ് വീടിന് മുന്നില്‍ വച്ച് ബേഗിനെ തീവ്രവാദികള്‍ വെടിവച്ച് കൊന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+