കോഴിക്കോട് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രം
കോഴിക്കോട്: വിദേശത്തേയ്ക്ക് ജോലിതേടിപ്പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനുള്ള കേന്ദ്രം കോഴിക്കോട് തുറന്നു.
സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് ഈ പ്രാദേശികകേന്ദ്രം കോഴിക്കോട് തുറന്നിരിക്കുന്നത്. ഈ കേന്ദ്രം വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റെയില്‍വേ സ്റേഷന് സമീപം സാമോറിന്‍സ് സ്ക്വയര്‍ ബില്‍ഡിംഗിലാണ് കേന്ദ്രം.
നവമ്പര്‍ ഒന്നിന് ശേഷം ഇവിടെ അറ്റസ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും. കേരളത്തിലെ രണ്ടാമത്തെ അറ്റസ്റേഷന്‍ കേന്ദ്രമാണ് ഇത്. നേരത്തെ ഒരു കേന്ദ്രം തിരുവനന്തപുരത്ത് നോര്‍ക്ക വകുപ്പിന്റെ കീഴിലുള്ള റൂട്ട്സ് എന്‍ആര്‍കെ ഡവലപ്മെന്റ് ഇനീഷ്യേറ്റീവ് ഓഫീസില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications