കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി: ശാരദ ടീച്ചറുടെ അഭിപ്രായം തേടി

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരില്‍ ആശുപത്രി സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പ് സിപിഎം നായനാരുടെ വിധവ ശാരദ ടീച്ചറുടെ അഭിപ്രായം തേടി. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ലോക്കല്‍ കമ്മിറ്റിയാണ് അഭിപ്രായം തേടിയത്.

ഇതുസംബന്ധിച്ച് ശാരദ ടീച്ചറില്‍ നിന്നും ലഭിച്ച കത്തിനെ തുടര്‍ന്നാണ് ലോക്കല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

ആശുപത്രിയുടെ മാനേജ്മെന്റ് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ടിവി ചാനലില്‍ വന്ന പരസ്യം ആശയക്കുഴപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. ആശുപത്രി പദ്ധതി സംബന്ധിച്ച് അന്തിമതീരുമാനം കൈകൊള്ളുന്നതിന് മുമ്പ് ശാരദടീച്ചറുടെ സമ്മതം തേടുന്നതിന് ലോക്കല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലാഭം ലക്ഷ്യമാക്കിയുള്ള പദ്ധതിയല്ലെങ്കില്‍ മാത്രമേ പാര്‍ട്ടി ഈ പദ്ധതിക്ക് അനുമതി നല്‍കുകകയുള്ളൂവെന്ന് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X