മീര ജാസ്മിന്‍ പരാതി പിന്‍വലിയ്ക്കും
കോട്ടയം: ചലച്ചിത്ര താരം മീരാ ജാസ്മിന്‍ കുടുംബാംഗങ്ങള്‍ക്കെതിരെ നല്കിയ പരാതി പിന്‍വലിയ്ക്കും. ഒക്ടോബര്‍ 24 ഞായറാഴ്ച കൊച്ചിയില്‍ തിരുവല്ല എംഎല്‍എ എലിസബത്ത് മാമ്മന്‍ മത്തായിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാകുമെന്ന് കരുതുന്നു.
അച്ഛനമ്മമാര്‍ മീരയുടെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഒരു ദൂതന്‍ മുഖേന മീരയ്ക്ക് കഴിഞ്ഞ ദിവസം കൊടുത്തയച്ചിരുന്നു. ഇതോടെയാണ് പൊലീസ് സ്റേഷനും കോടതിയ്ക്കും പുറത്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിന് വഴിയൊരുങ്ങിയത്.
പ്രശ്നം ഒത്തുതീര്‍ക്കാന്‍ പള്ളിയധികൃതരും ഇടപെട്ടിരുന്നു. സഹോദരിമാര്‍ തന്റെ സ്വത്ത് കൈക്കലാക്കിയെന്നാരോപിച്ച് മീരാജാസ്മിന്‍ ഡിഐജി ശ്രീലേഖയ്ക്ക് പരാതി നല്കിയതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഇതേ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി മീരയുടെ സഹോദരിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇവരെ തിങ്കളാഴ്ച വരെ അറസ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 25 തിങ്കളാഴ്ച കോടതി ജാമ്യഹര്‍ജി പരിഗണിയ്ക്കുമ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടതായി മീരയുടെ അഭിഭാഷകന്‍ അറിയിക്കും.
മീരയുടെ അപ്പന്‍ ജോസഫിന്റെ സഹോദരപുത്രന്‍ അഡ്വ. മാത്യു പി. തോമസാണ് കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. മീരയുടെ സഹോദരി ജനി ഒരു ടിവി സീരിയലിന്റെ അഭിനയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. മീരയുടെ അമ്മയും ജനിക്കൊപ്പമുണ്ട്. അപ്പനും മറ്റൊരു സഹോദരിയും തിരുവല്ലയിലെ വീട്ടിലാണ്.












Click it and Unblock the Notifications