ഇടതുപക്ഷത്തിനെതിരെ ടോം വടക്കന്‍
തിരുവനന്തപുരം: പൊതുമിനിമം പരിപാടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വ്യതിചലിക്കുന്നുവെന്ന ഇടതുപാര്‍ട്ടികളുടെ ആരോപണം അവരുടെ നിലപാടുകള്‍ വ്യത്യസ്തമാണെന്ന് കാണിക്കാന്‍ വേണ്ടിയാണെന്ന് എഐസിസി സെക്രട്ടറി ടോം വടക്കന്‍ പറഞ്ഞു.
ഒക്ടോബര്‍ 24 ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടോം വടക്കന്‍.
ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഇടതുപാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്താണ് നടപ്പിലാക്കുന്നത്- ടോം വടക്കന്‍ പറഞ്ഞു.












Click it and Unblock the Notifications