ജപ്പാന്‍ ഭൂകമ്പം: 19 മരണം
ടോക്യോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഏകദേശം 1500 പേര്‍ക്ക് പരിക്കേറ്റു.
ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട ആയിരക്കണക്കിനാളുകളെ ഹെലികോപ്റ്റര്‍ വഴിയാണ് രക്ഷപ്പെടുത്തിയത്. റിച്ചര്‍ സ്കെയിലില്‍ 6.8 ആണ് രേഖപ്പെടുത്തിയത്.
ടോക്യോവില്‍ നിന്ന് 260 കിലോമീറ്റര്‍ വടക്ക്കിഴക്കായുള്ള ഒജിയ എന്ന പ്രദേശമാണ് ഭൂകമ്പത്തിന്റെ കേന്ദ്രം. ഭൂകമ്പത്തിന്റെ ശക്തിയില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ പാളം തെറ്റി. കെട്ടിടങ്ങള്‍ തകര്‍ന്നു. ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ പലതും തലകീഴായി മറിഞ്ഞു.
ശക്തമായ ഭൂകമ്പത്തിന് ശേഷം ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ജപ്പാന്‍ അധികൃതരെ വിഷമിപ്പിയ്ക്കുന്നു.












Click it and Unblock the Notifications