ചന്ദ്രസ്വാമിയെ വെറുതെവിട്ടു
ദില്ലി: സെന്റ്കിറ്റ്സ് വഞ്ചനാക്കേസില്‍ ചന്ദ്രസ്വാമിയെ ദില്ലി കോടതി വെറുതെവിട്ടു.
ചന്ദ്രസ്വാമിയ്ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് പ്രത്യേക ജഡ്ജി ദിനേഷ് ദയാലാണ് ഒക്ടോബര്‍ 25 തിങ്കളാഴ്ച ചന്ദ്രസ്വാമിയെ കുറ്റവിമുക്തനാക്കിയത്. ഈ വിധിയില്‍ താന്‍ അതീവസന്തുഷ്ടനാണെന്ന് വിധികേട്ട് പുറത്ത് വന്ന ചന്ദ്രസ്വാമി വാര്‍ത്താലേഖകരോട് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് സെന്റ്കിറ്റ്സിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ച വി.പി. സിംഗിന്റെ തന്ത്രം ഫലിയ്ക്കാത്തതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഒടുവില്‍ സത്യം വിജയിച്ചു. - ചന്ദ്രസ്വാമി പറഞ്ഞു.












Click it and Unblock the Notifications