ഐഎസ്ആര്‍ഒ-ബോയിംഗ് ഉപഗ്രഹപദ്ധതി
ബാംഗ്ലൂര്‍: വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ച് മൂന്നാം ലോകരാജ്യങ്ങള്‍ക്ക് വില്ക്കാനുള്ള പദ്ധതിയ്ക്ക് ഐഎസ്ആര്‍ഒയും ബോയിംഗ് സാറ്റലൈറ്റ് സിസ്റംസും പൊതുധാരണയായി. ഈ പദ്ധതിപ്രകാരം രണ്ട് ടണ്‍ ഭാരമുള്ള വാര്‍ത്താവിനിമയഉപഗ്രഹങ്ങളാണ് നിര്‍മ്മിയ്ക്കുകയെന്ന് എഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു.
ബോയിംഗിന്റെ കൈവശം ഏതാനും ആവശ്യക്കാര്‍ ഉണ്ട്. ഇതിനായി ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഇവര്‍ക്ക് ഉപഗ്രഹം നിര്‍മ്മിച്ച് കൊടുക്കാനാകുമോ എന്ന കാര്യമാണ് ബോയിംഗ് ആലോചിച്ചുവരുന്നതെന്ന് മാധവന്‍ നായര്‍ പറഞ്ഞു.
ബോയിംഗുമായി ഒരു പൊതുധാരണയിലേ എത്തിയിട്ടുള്ളൂ. ഇത് സംബന്ധിച്ച ഔദ്യോഗികകരാര്‍ വൈകാതെ ഒപ്പുവയ്ക്കും. - മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ബോയിംഗുമായി ഏതാനും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ ബോയിംഗില്‍ നിന്നും ഒരു വ്യക്തമായ നിര്‍ദേശം വന്നത് ഇപ്പോള്‍ മാത്രമാണ്. ഒരു ഉപഭോക്താവിനെ കണ്ടെത്താന്‍ ഞാന്‍ ബോയിംഗിനോട് പറഞ്ഞിട്ടുണ്ട്. അതിന് ശ്രമിച്ചുവരികയാണെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ അവരുടെ കൈവശം ഏതാനും ആവശ്യക്കാരുണ്ട്. അത് ശരിയായി വന്നാല്‍ ഈ പദ്ധതി ഐഎസ്ആര്‍ഒ ഏറ്റെടുക്കും. - മാധവന്‍ നായര്‍ പറഞ്ഞു.
പദ്ധതിപ്രകാരം ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് ബസും ബോയിംഗിന്റെ പേലോഡ് ഭാഗങ്ങളും കൂട്ടിയോജിപ്പിച്ച ശേഷം മൂന്നാമത് ഒരു രാജ്യത്തിന് വേണ്ടി വിക്ഷേപിയ്ക്കുകയാണ് ചെയ്യുക.












Click it and Unblock the Notifications