Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുരാന ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

ദില്ലി: മദന്‍ലാല്‍ ഖുരാന രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം ഒക്ടോബര്‍ 25 തിങ്കളാഴ്ച രാജിവച്ചു.

സജീവരാഷ്ട്രീയത്തിലേക്കിറങ്ങാനാണ് രാജിവയ്ക്കുന്നതെന്ന് ഒക്ടോബര്‍ 25 തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ജനങ്ങളാണ് തന്റെ ദൈവങ്ങളും ദേവതകളുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന് രാജിക്കത്ത് നല്കിയ ശേഷമാണ് അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിച്ചത്.

അതേ സമയം രാഷ്ട്രീയചോദ്യങ്ങളില്‍ നിന്നും ഖുറാന ഒഴിഞ്ഞുമാറി. തന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ച ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ പ്രതികരിയ്ക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജനവരിയിലാണ് ഖുരാന രാജസ്ഥാന്‍ ഗവര്‍ണറായി നിയമിതനായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദില്ലി ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവച്ച ഖുരാനക്ക് രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിതനാവുന്നതിന് വലിയ താത്പര്യമുണ്ടായിരുന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദില്ലിയില്‍ കനത്ത തോല്‍വി നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ദില്ലിയിലേക്ക് തിരിച്ചുവരുന്നതിന് ഖുരാന ബിജെപി നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+