സെവാഗിന്റെ ബന്ധുക്കളെ മോചിപ്പിച്ചു
അഹമ്മദാബാദ്: ഒരു സംഘം പേര്‍ തട്ടിക്കൊണ്ടുപോയ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ബന്ധുക്കളായ രണ്ട് യുവാക്കളെ ഗുജറാത്ത് പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ് ചെയ്തു.
ടെലിഫിലിമില്‍ അഭിനയിക്കാന്‍ അവസരം തേടി ഒക്ടോബര്‍ 21ന് മുംബൈയിലെത്തിയ ദില്ലിക്കാരായ പ്രദീപ് റാണ (21), അശോക് സോളാങ്കി (20) എന്നിവരെയാണ് ചിലര്‍ റാഞ്ചിയത്. ഇവരെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി ഒരു കോടി രൂപ നല്‍കാന്‍ ഇവരുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഇരുവരും ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ബന്ധുക്കളാണെന്നാണ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications