കശുവണ്ടി: സമഗ്രപദ്ധതിക്ക് രൂപം നല്‍കും
കൊല്ലം: കശുവണ്ടി വ്യവസായത്തിന്റെ വികസനത്തിന് സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒക്ടോബര്‍ 25 തിങ്കളാഴ്ച കൊല്ലം ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തിന് ശേഷം മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു.
കൊല്ലത്തെ ബൈപാസ് നിര്‍മാണം കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
യുഡിഎഫ് യോഗത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ വിട്ടുനിന്നു.












Click it and Unblock the Notifications