തീരുമാനങ്ങള്‍ ആലോചിച്ചുവേണം: ചെന്നിത്തല
കോഴിക്കോട്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുറെക്കൂടി ആലോചിച്ച് തീരുമാനങ്ങളെടുക്കണമെന്നും തീരുമാനങ്ങളെടുത്താല്‍ അത് പിന്‍വലിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറെക്കുറെ തൃപ്തികരമാണെന്ന് ചെന്നിത്തല വിലയിരുത്തി. ഒക്ടോബര്‍ 25 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം പഴിചാരുന്നത് അവസാനിപ്പിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കണം.
എന്‍ഡിഎ സര്‍ക്കാരിനെ എല്ലാ കാര്യത്തിലും വിമര്‍ശിക്കുന്ന ബ്ലാക്ക് മെയിലിംഗ് രാഷ്ട്രീയം അവസാനിപ്പിച്ച് സിപിഎമ്മും മറ്റു ഇടതുപാര്‍ട്ടികളും കേന്ദ്രമന്ത്രിസഭയില്‍ ചേരണം- ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications