സിപിഎം-ലീഗ് സംഘര്‍ഷം; 11 പേര്‍ക്ക് പരിക്ക്
എടപ്പാള്‍: വെളിയങ്കോട് സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.
ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ സ്രാങ്കിന്റകത്ത് മാമു (56), പൊന്നാക്കാരന്റകത്ത് അബ്ദുള്ള (29), സഹോദരി സുബൈദ (27) എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണ്ണിത്തുറക്കല്‍ സാലിഹ് (19), പരിചിന്റകത്ത് ഷാഫി (24), വളപ്പിലാക്കായില്‍ മുഹമ്മദ് (55), വടക്കേപ്പുറത്ത് ഹംസ (30), വടക്കേപ്പുറത്ത് നൈനാന്‍ (19), സ്രാങ്കിന്റകത്ത് ജലീല്‍ (25) എന്നിവരെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ട്രഷററും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. കെ. ബീരാന്‍കുട്ടി (45), വി. പി. ഹാരിസ് (36) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ പൊന്നാനി ഗവര്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുസ്ലിം ലീഗ് പ്രവര്‍ത്തകനായ വെളിയങ്കോട് ഹമീദ്മോനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications