സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഒക്ടോബര്‍ 25 തിങ്കളാഴ്ച എ. കെ. ജി സെന്ററില്‍ തുടങ്ങി.
തലശേരിയിലെ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റ് ആശുപത്രിക്ക് മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പേരിടാനുള്ള നീക്കത്തെ ചൊല്ലിയുള്ള വിവാദം യോഗത്തില്‍ ചര്‍ച്ചാവിഷയമാവും.
ആശുപത്രിക്ക് നായനാരുടെ പേരിടുന്നതിനെതിരെ നായനാരുടെ വിധവ ശാരദടീച്ചര്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് കത്തയച്ചിരുന്നു. ശാരദ ടീച്ചറുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിന് മുമ്പ് അവരുടെ അഭിപ്രായം തേടാന്‍ പോളിറ്റ് ബ്യൂറോ ലോക്കല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്നം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുന്നത്.












Click it and Unblock the Notifications