പ്ലസ് ടുവിന് 2007 മുതല്‍ ഗ്രേഡിംഗ്
കോഴിക്കോട്: പ്ലസ് ടു പരീക്ഷയ്ക്ക് 2007 മുതല്‍ ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ വെളിപ്പെടുത്തി.
പ്ലസ് ടു പരീക്ഷയ്ക്കും ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടാവുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് തിരുവമ്പാടിയിലെ സേക്രട്ട് ഹാര്‍ട്ട് സെക്കന്ററി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പത്താംക്ലാസിലെ ഗ്രേഡിംഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കിയ ശേഷമായിരിയ്ക്കും പ്ലസ് ടുവിലെ ഗ്രേഡിംഗ്.












Click it and Unblock the Notifications