ഹവാല: അന്തര്‍സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് 700 കോടി രൂപയുടെ ഹവാല പണം എത്തിയതിനെ കുറിച്ച് അന്തര്‍സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിക്കുമെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് ഉദ്യോസസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഹവാല ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തെ നിയോഗിക്കുന്നത്. വിവിധ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ഹവാല പണമൊഴുകുന്നതെന്നതിനാലാണ് അന്തര്‍ സംസ്ഥാന അന്വേഷണം നടത്തുന്നത്.
അന്തര്‍ സംസ്ഥാന ഇന്റലിജന്‍സ് സംഘത്തിലേക്കുള്ള കേരള പൊലീസിലെ ഇന്റലിജന്‍സ് ഉദ്യോസസ്ഥരുടെ പേരുകള്‍ കൈമാറിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ വരും.
കേരളത്തില്‍ 700 കോടിയുടെ ഹവാല പണമെത്തിയതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വിശദീകരണത്തിനായി ദില്ലിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെടുമെന്ന് ഡിജിപി വ്യക്തമാക്കി.












Click it and Unblock the Notifications