മീരയുടെ സഹോദരിമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: സ്വത്തുതര്‍ക്കം സംബന്ധിച്ച് മീരാ ജാസ്മിന്‍ നല്‍കിയ കേസില്‍ സഹോദരിമാരായ ജെനി, ജെബി എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.
വഞ്ചന, ധനാപഹരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മീരാ ജാസ്മിന്‍ സഹോദരിമാര്‍ക്കെതിരെ കേസ് നല്‍കിയിരുന്നത്. മീരാ ജാസ്മിന്‍ ഡിഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റര്‍ ചെയ്തിരുന്നത്.
കേസ് അന്വേഷണത്തില്‍ ഇടപെടരുതെന്ന് ഇവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25,000 രൂപ ഇവര്‍ കോടതിയില്‍ ജാമ്യതുകയായി കെട്ടിവയ്ക്കണം.












Click it and Unblock the Notifications