വി. വി. രാഘവന്റെ നില ഗുരുതരം
തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന സിപിഐ നേതാവ് വി.വി. രാഘവന്‍ എംപിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു.
വൃക്കയില്‍ കാന്‍സര്‍ ബാധിച്ചതിനെ അദ്ദേഹത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.
വി. വി. രാഘവന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ നല്‍കിവരികയാണെന്നും ആര്‍സിസി ഡയറക്ടര്‍ ഡോ.ബി.രാജന്‍ അറിയിച്ചു.
മുന്‍ മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പിലിനെയും കാന്‍സര്‍ ബാധയെ തുടര്‍ന്ന് ആര്‍സിസിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടലിന് കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെയും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications