താമരാക്ഷന്‍ പാര്‍ട്ടി നശിപ്പിയ്ക്കുന്നു
പത്തനംതിട്ട: ആര്‍.എസ്.ബി. (ബി) ജനറല്‍ സെക്രട്ടറി എ.വി. താമരാക്ഷന്‍ പാര്‍ട്ടിയെ നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് മന്ത്രി ബാബു ദിവാകരന്‍ ആരോപിച്ചു. പാര്‍ട്ടിയ്ക്കുള്ളിലെ പോര് വീണ്ടും മുറുകുകയാണ്.
താമരാക്ഷന്റെ ചില സ്ഥാപിത താല്പര്യങ്ങളെ താന്‍ അനുകൂലിയ്ക്കാത്തത് മാത്രമാണ് ഈ പോരിന് കാരണം. താമരാക്ഷന്റെ സ്വന്തം ലക്ഷ്യങ്ങള്‍ക്കായി പാര്‍ട്ടിയെ ഉപയോഗിയ്ക്കാന്‍ തനിയ്ക്കാവില്ല. മന്ത്രി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു ബാബു ദിവാകരന്‍.
പാര്‍ട്ടിയെ ഇടതുമുന്നണിയിലേയ്ക്ക് കൊണ്ടുപോവുകയാണ് താമരാക്ഷന്റെ ലക്ഷ്യം. പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്നും ബാബു ദിവാകരന്‍ പറഞ്ഞു. ചില ജില്ലാ കമ്മറ്റികള്‍ പിരിച്ച് വിടാന്‍താമരാക്ഷന്‍ എടുത്ത തീരുമാനത്തിന് സാധുതയില്ല. താമരാക്ഷന്റെ പ്രസ്താവനകള്‍ പ്രവര്‍ത്തകരില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. പ്രവര്‍ത്തകര്‍ എപ്പോഴും തന്നോടൊപ്പം തന്നെയാണെന്നും മന്ത്രി അവകാശപ്പെട്ടു.












Click it and Unblock the Notifications