പിണറായിയുമായി രഹസ്യകരാറില്ല: വിജയന്‍
കണ്ണൂര്‍: സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനുമായുണ്ടാക്കിയ രഹസ്യക്കരാര്‍ മൂലമാണ് താന്‍ പാഠം മാസിക നിര്‍ത്തിയതെന്ന ആരോപണം പ്രൊഫ. എം.എന്‍. വിജയന്‍ നിഷേധിച്ചു.
ചില ദിനപത്രങ്ങളിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ പാഠത്തിന്റെ പ്രസിദ്ധീകരണം മരവിപ്പിക്കണമെന്നും തിരഞ്ഞെടുപ്പിന് ശേഷം ഡോ. തോമസ് ഐസക്കിനെതിരെ നടപടിയെടുക്കാമെന്നും പിണറായി, എം.എന്‍. വിജയന് വാക്ക് നല്കിയിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. ഇതും അടിസ്ഥാനരഹിതമാണെന്ന് എം.എന്‍. വിജയന്‍ പറഞ്ഞു.
കൊളോണിയലിസത്തിന്റെ പുതിയ രീതികള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അങ്ങിനെയെങ്കില്‍ പാഠം മാസികയുടെ പ്രസിദ്ധീകരണം തുടരേണ്ട ആവശ്യമില്ല. - വിജയന്‍ വിശദമാക്കി.












Click it and Unblock the Notifications