ഇറാഖി ഭടന്മാരെ വധിച്ചത് സര്‍ഖാവി
ദുബായ്: അമ്പതോളം ഇറാഖി ഭടന്മാരെ വെടിവച്ച് കൊന്നതിന്റെ ഉത്തരവാദിത്വം തീവ്രവാദി നേതാവ് അബു മുസബ് അല്‍ സര്‍ഖാവി ഏറ്റെടുത്തു. വടക്കന്‍ ബാഗ്ദാദില്‍ ബകുബയില്‍ 48 ഇറാഖി ഭടന്മാരുടെ കൂട്ടക്കുരുതിയ്ക്ക് പിന്നില്‍ തങ്ങളാണെന്ന് സര്‍ഖാവിയുടെ സംഘടന ഒരു ഇസ്ലാമിക വെബ്സൈറ്റില്‍ അവകാശപ്പെട്ടു.
ഇറാഖില്‍ ജിഹാദിനൊരുങ്ങുന്ന അല്‍ ക്വെയ്ദയിലെ ചില കുട്ടികള്‍ ദുഷിച്ച 48 പേരെ കൊല്ലുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്ന് ഇസ്ലാമിക വെബ്സൈറ്റില്‍ നല്കിയ പ്രസ്താവനയില്‍ സര്‍ഖാവിയുടെ സംഘടന അവകാശപ്പെടുന്നു. എന്നാല്‍ ഈ പ്രസ്താവന ശരിയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സര്‍ഖാവി നേതൃത്വം നല്കുന്ന സംഘടനയുടെ ആദ്യത്തെ പേര് അല്‍-തോഹിദ് വാല്‍ ജിഹാദ് എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് തങ്ങള്‍ക്ക് ബിന്‍ ലാദന്റെ അല്‍ ക്വെയ്ദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സര്‍ഖാവിയുടെ ഗ്രൂപ്പ് അവകാശപ്പെട്ടത്. ഇതനുസരിച്ച് തങ്ങളുടെ പേര് മാറ്റുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇക്കാര്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications