ഗുണനിലവാരമില്ല: ബിസ്ലേരിയ്ക്ക് വിലക്ക്
മുംബൈ: വേണ്ട ഗുണനിലവാരമില്ലെന്ന് പറഞ്ഞ് ബിസ്ലേരി കുപ്പിവെള്ളത്തിന്റെ ഉത്പാദനം നിറുത്താന്‍ മഹാരാഷ്ട്രയിലെ കമ്പനിയുടെ നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വകുപ്പാണ് കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
മുംബൈയില്‍ രണ്ട് ഫാക്ടറികളാണ് പ്രവര്‍ത്തിയ്ക്കുന്നത്. ബ്യൂറൊ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സ് നിര്‍ദ്ദേശിയ്ക്കുന്ന ഗുണനിലവാരം ഇല്ലാത്തതുകൊണ്ടാണ് ഈ നടപടി എടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ബിസ്ലേരി വെള്ളം നിരോധിച്ചിട്ടില്ല. കമ്പനി മാനദണ്ഡം പാലിച്ചാല്‍ ഉത്പാദനം നടത്താം.












Click it and Unblock the Notifications