വസ്ത്രനിര്‍മാതാക്കള്‍ പുതിയ ബ്രാന്റ് തുടങ്ങുന്നു
കൊച്ചി: തെക്കന്‍ കേരളത്തിലെ റെഡിമെയ്ഡ് വസ്ത്രനിര്‍മാതാക്കള്‍ ഒരു ബ്രാന്റിന് കീഴിലായി തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ നീക്കം നടത്തുന്നു.
റെഡിമെയ്ഡ് വസ്ത്രനിര്‍മാണ രംഗത്തെ വമ്പന്‍മാരുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കുന്നതിനു വേണ്ടിയാണ് ഒരു ബ്രാന്റിന് കീഴിലായി വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ ആലോചിക്കുന്നത്.
ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവരികയാണെന്ന് ഗാര്‍മെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഒഫ് കേരള പ്രസിഡന്റ് പി. കെ. രാജീവന്‍ പറഞ്ഞു. ചെറുകിട വസ്ത്രനിര്‍മാണ യൂണിറ്റുകളെ വലിയ കമ്പനികളുമായി മത്സരിക്കുന്നതിന് സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനായി വസ്ത്രനിര്‍മാണ യൂണിറ്റുകള്‍ നവീകരിക്കുന്നതും ഉത്പാദന സാമഗ്രികള്‍ വന്‍തോതില്‍ വാങ്ങുന്നതും പരിഗണനയിലുണ്ട്.












Click it and Unblock the Notifications