ഇറീഡിയം വികസനപാതയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ ടെക്നൊപാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇറിഡിയം എന്ന കമ്പനി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിയ്ക്കുന്നു. ടെക്നൊപാര്‍ക്കില്‍ തന്നെ പ്രവര്‍ത്തിയ്ക്കുന്ന ജിയൊ സോഫ്റ്റ് ടെക്നോളജീസ് എന്ന കമ്പനിയുടെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംങ് കമ്പനിയാണ് ഇറീഡിയം.
വികസനം 700 തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്ടിയ്ക്കും. രണ്ട് വര്‍ഷം കൊണ്ടായിരിയ്ക്കും വികസനം പൂര്‍ത്തിയാക്കുക. ആറ് വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയില്‍ ഇപ്പോള്‍ 350 ജീവനക്കാരുണ്ട്. യു.എസ്., യു.കെ. എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജോലികളാണ് ഇറീഡിയം പ്രധാനമായും ചെയ്യുന്നത്. വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തന മേഖലയും വ്യാപിപ്പിയ്ക്കുന്നതാണ്.












Click it and Unblock the Notifications