എല്‍എന്‍ജി ടെര്‍മിനലിന് പെട്രോനെറ്റ് അനുമതി നല്‍കും
കൊച്ചി: ഒക്ടോബര്‍ 29 വെള്ളിയാഴ്ച ചേരുന്ന എല്‍എന്‍ജി പെട്രോനെറ്റിന്റെ ബോര്‍ഡ് യോഗം പുതുവൈപ്പില്‍ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയേക്കും.
ഈ പദ്ധതിക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്. 1600 കോടി രൂപയുടേതാണ് ഈ പദ്ധതി.
വിപണന അവകാശം സംബന്ധിച്ച അവകാശവാദങ്ങളിന്മേല്‍ അന്തിമതീരുമാനം കൈകൊള്ളേണ്ടതുണ്ട്. നേരത്തെ അറ്റ്ദെഹ്ജില്‍ പെട്രോനെറ്റിന്റെ ആദ്യത്തെ പദ്ധതിക്ക് തുടക്കമിട്ടപ്പോള്‍ വിപണന അവകാശങ്ങള്‍ ഗെയ്ല്‍, ബിപിസിഎല്‍, ഐഒസി എന്നിവയ്ക്ക് നല്‍കുകയായിരുന്നു. അത്തരമൊരു ഫോര്‍മുല ഇവിടെയും നടപ്പിലാക്കാവുന്നതാണ്. പെട്രോനെറ്റും ഗെയിലും എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിക്കായുള്ള മത്സരത്തിലാണ്. പദ്ധതിയുടെ പണി തീര്‍ക്കാന്‍ മൂന്ന് വര്‍ഷം വേണ്ടിവരുമെന്നാണ് കരുതുന്നത്.
കായംകുളത്തെ താപവൈദ്യുത പദ്ധതിക്കായി എല്‍എന്‍ജി വാങ്ങുന്നില്ലെങ്കില്‍ ഈ പദ്ധതി നടപ്പിലാക്കാനാവില്ലെന്ന ധാരണ നേരത്തെയുണ്ടായിരുന്നു. ഈ ധാരണ തെറ്റാണെന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. പി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഫാക്ടിന്റെ എഞ്ചിനിയറിംഗ് വിഭാഗമായ എഫ്ഇഡിഒ ഈയിടെ നടത്തിയ പഠനത്തില്‍ എന്‍ടിപിസി എല്‍എന്‍ജി വാങ്ങിയില്ലെങ്കിലും കൊച്ചി ടെര്‍മിനലില്‍ നിന്നും എല്‍എന്‍ജി വാങ്ങാന്‍ ഉപഭോക്താക്കളുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications