കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: പ്രതിസന്ധി 10-ാം ദിവസവും തുടരുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള എന്‍സിപിയും കോണ്‍ഗ്രസും തമ്മിലുള്ല തര്‍ക്കം പത്താം ദിവസവും തുടരുന്നു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കോണ്‍ഗ്രസ് മുന്നോട്ടുവച്ച വാഗ്ദാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഒക്ടോബര്‍ 26 ചൊവ്വാഴ്ച ചേരാനിരുന്ന എന്‍സിപി ദേശീയ ഭാരവാഹികളുടെ യോഗം നടന്നില്ല.

യോഗം നടന്നില്ലെന്നും സ്ഥിതി കഴിഞ്ഞ ദിവസത്തേതു പോലെ തുടരുകയാണെന്നും എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.

എന്‍സിപി നേതാവും കേന്ദ്രകൃഷിമന്ത്രിയുമായ ശരത്പവാറിന്റെ വീട്ടിലാണ് യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൃഷി ഭവനില്‍ ശരത്പവാര്‍ ഔദ്യോഗിക ആവശ്യങ്ങളുടെ തിരക്കിലായതിനാല്‍ യോഗം നടന്നില്ല.

മുഖ്യമന്ത്രി പദം വിട്ടുകൊടുക്കുന്നതിന് പകരം അധികമായി മൂന്ന് മന്ത്രി പദങ്ങളും രണ്ട് വകുപ്പുകളും നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഈ വാഗ്ദാനം അംഗീകരിക്കേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന എന്‍സിപി നിയമസഭാകക്ഷിയോഗവും ദില്ലിയില്‍ നടന്ന നേതൃയോഗവും അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഫോര്‍മുല അംഗീകരിക്കുന്നില്ലെന്ന് പ്രഫുല്‍ പട്ടേല്‍ എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അതിനിടെ മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് നല്‍കുന്നതിന് പകരമായി രണ്ട് ഉപമുഖ്യമന്ത്രി പദങ്ങള്‍ വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പ്രഫുല്‍ പട്ടേല്‍ നിഷേധിച്ചു.

അതേ സമയം പ്രതിസന്ധിക്ക് ചൊവ്വാഴ്ച പരിഹാരമാവുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ പ്രണബ് മുക്കര്‍ജിയും അഹമ്മദ് പട്ടേലും ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങനെ പറഞ്ഞത്.

രണ്ട് ഉപമുഖ്യമന്ത്രിപദങ്ങള്‍ വേണമെന്ന എന്‍സിപിയുടെ ആവശ്യം പരിഗണിച്ചുവരികയാണെന്നും ബുധനാഴ്ച രാത്രിയോടെ പ്രശ്നപരിഹാരത്തിന് ധാരണയാവുമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X