മാര്‍ക്സിസത്തിനെതിരെ സുബ്രഹ്മണ്യംസ്വാമി
ദില്ലി: മാര്‍ക്സിസത്തിനെതിരെ ആര്‍എസ്എസ് വിശുദ്ധയുദ്ധം നടത്തണമെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമി.
കമ്യൂണിസ്റുകളെ ഇന്ത്യയില്‍ നിന്ന് തുരത്തണമെന്ന ആര്‍എസ്എസ് മേധാവി കെ. എസ്. സുദര്‍ശന്റെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു. ആര്‍എസ്എസിന് തന്റെ പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുന്നതായി സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
കമ്യൂണിസ്റുകാരുടേത് കപടതയാണ്. തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങളായി വാദിക്കുന്നവരാണ് കമ്യൂണിസ്റുകാര്‍. പക്ഷേ ഈ അവകാശങ്ങള്‍ കമ്യൂണിസ്റുകാര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ നിഷേധിക്കുന്നു.
ആസൂത്രണ കമ്മിഷനിലെ വിദേശപ്രാതിനിധ്യത്തെ സിപിഎം എതിര്‍ക്കുന്നു. അതേ സമയം കേരളത്തിലും ബംഗാളിലും മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റാലിന്‍ തുടങ്ങിയ വെള്ളക്കാരായ യൂറോപ്യന്‍മാരുടെ പടങ്ങളാണ് സിപിഎം പോസ്ററുകളിലും ബോര്‍ഡുകളിലും തെളിയുന്നത്- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.












Click it and Unblock the Notifications