ഹവാല: 37 പേര്‍ക്ക് നോട്ടീസ് നല്‍കി
തിരുവനന്തപുരം: കേരളത്തിലേക്ക് 700 കോടി രൂപയുടെ ഹവാല പണം എത്തിയതുമായി ബന്ധപ്പെട്ട് ഫെറ നിയമലംഘനത്തിന് സംസ്ഥാനത്തെ 37 പേര്‍ക്ക് എന്‍ഫോഴ്സ്മെന്റ് വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഹവാല പണം കടത്തിയതിന് കേരളത്തിലെ 14 പേര്‍ക്കെതിരെ കൊഫെപോസ് പ്രകാരം കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരില്‍ ഏഴ് പേരെ അറസ്റ് ചെയ്തിട്ടുണ്ടെന്നും ദില്ലിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപി ഹോര്‍മിസ് തരകനെ അറിയിച്ചു. കേസിലെ പ്രധാന പ്രതികളായ സുരേന്ദ്രന്‍, മജീദ് എന്നിവരുള്‍പ്പെടെ ഏഴ് പേരെയാണ് അറസ്റ് ചെയ്തത്.
സംസ്ഥാനത്തെ ആര്‍ക്കൊക്കെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്ന് ഡിജിപി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലേക്ക് ഹവാല പണം എത്തിയതു സംബന്ധിച്ച അന്തര്‍ സംസ്ഥാന ഇന്റലിജന്‍സ് സംഘത്തിന്റെ അന്വേഷണം ഒക്ടോബര്‍ 26 ചൊവ്വാഴ്ച ആരംഭിക്കും.
മഹാരാഷ്ട്രയിലെ വ്യവസായിയായ ഭൂപന്‍ താക്കറാണ് തനിക്ക് പണം കൈമാറിയതെന്ന് കേസിലെ പ്രധാന പ്രതികളിലൊരാളായ സുരേന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഭൂപന്‍ താക്കര്‍ ലണ്ടനിലേക്ക് കടന്നുവെന്ന സൂചനയാണ് ലഭിച്ചത്.












Click it and Unblock the Notifications