Get Updates
Get notified of breaking news, exclusive insights, and must-see stories!

നദീജല കരാറുകള്‍ പുതുക്കും: തിരുവഞ്ചൂര്‍

കണ്ണൂര്‍: അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ പുതുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കരാറുകള്‍ പുതുക്കുമ്പോള്‍ കേരളത്തിന് അര്‍ഹമായ വിഹിതം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

16 പ്രധാന പദ്ധതികളുള്‍പ്പെടെ 160 കുടിവെള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. കുടിവെള്ള പദ്ധതികള്‍ കൂടുതല്‍ ജനസൗഹാര്‍ദപരമാക്കും.

ജല അതോറിറ്റിയുടെ ജലധാര പദ്ധതിയും ജലനിധി പദ്ധതിയും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കും. ഈ പദ്ധതികളുടെ 75 ശതമാനം ചെലവ് സര്‍ക്കാര്‍ വഹിക്കും. ബാക്കി 25 ശതമാനം ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും വഹിക്കുന്നത്. ജലപദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതില്‍ ജില്ലാ അധികൃതരും ജനപ്രതിനിധികളും മേല്‍നോട്ടം വഹിക്കും.

ജലസംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. ജലമലിനീകരണം തടയുന്നതിന് പദ്ധതികള്‍ നടപ്പിലാക്കും. കുടിവെള്ള പൈപ്പ്ലൈനുകള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ അറ്റക്കുറ്റപ്പണി നടത്തും- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+