Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാനത്താവളത്തിന് വെല്ലുവിളി

കാസര്‍കോട്: മംഗലാപുരത്തെ ബാജ്പെ വിമാനത്താവളം 80 കോടി രൂപ ചെലവാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതി കരിപ്പൂര്‍ വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കും.

80 കോടി രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുന്നതോടെ മംഗലാപുരം വിമാനത്താവളത്തില്‍ കാര്‍ഗോ ടെര്‍മിനല്‍, എയര്‍പ്പോര്‍ട്ട് ഹൈജാക്കിംഗ് കണ്‍ട്രോള്‍ റൂം എന്നിവയുള്‍പ്പെടെ പല സൗകര്യങ്ങളും നിലവില്‍ വരും. ഒരു വര്‍ഷത്തിനുള്ളില്‍ വികസന പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇവിടെ നിന്ന് സര്‍വീസ് ആരംഭിക്കും.

മംഗലാപുരത്ത് പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കാര്‍ഗോ ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. ഇതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ കൂടുതല്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ഭൂമി ഏറ്റെടുക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി കര്‍ണാടക സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. പുതിയ ടെര്‍മിനല്‍ തുടങ്ങുന്നതോടെ മംഗലാപുരം നഗരവും വിമാനത്താവളവും തമ്മിലുള്ള ദൂരം ഏതാനും കിലോമീറ്ററുകളായി കുറയും.

മംഗലാപുരം വിമാനത്താവളം വികസിപ്പിക്കുന്നതോടെ കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് പോവുന്നതിനായി ഈ വിമാനത്താവളത്തെ ആശ്രയിച്ചുതുടങ്ങും. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെയാവും പ്രതികൂലമായി ബാധിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ ഒരു കുടുംബത്തിലെ ഒരാളെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ട്. ജില്ലയിലെ നാല് ലക്ഷത്തോളം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

കാസര്‍കോട് നിന്നും കരിപ്പൂരേക്ക് 220 കിലോമീറ്റര്‍ ദൂരമുള്ളപ്പോള്‍ കാസര്‍കോട് നിന്നും ബാജ്പെ വിമാനത്താവളത്തിലേക്കുള്ള ദൂരം 70 കിലോമീറ്റര്‍ മാത്രമാണ്. മംഗലാപുരം വിമാനത്താവളം വികസിപ്പിക്കുന്നതോടെ കാസര്‍കോട് ജില്ലയിലെ ഗള്‍ഫ് മലയാളികള്‍ പൂര്‍ണമായും ഈ വിമാനത്താവളത്തെയാവും ആശ്രയിക്കുന്നത്.

ബാജ്പെ വിമാനത്താവളത്തിന്റെ വികസനം കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കും വെല്ലുവിളിയാണ്. കണ്ണൂരിന് തെക്ക് 120 കിലോമീറ്ററും വടക്ക്150 കിലോമീറ്ററും അകലെയായി രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ നിലവിലിരിക്കെ കണ്ണൂരില്‍ മറ്റൊരു വിമാനത്താവളമെന്തിന് എന്ന ചോദ്യം പ്രസക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+