കൊച്ചി വിമാനത്താവളം ഓണ്‍ലൈന്‍ ശൃംഖലയില്‍
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഇന്റര്‍നെറ്റിലൂടെ രാജ്യത്തെ 17 വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഇതിനായി 20 ലക്ഷം രൂപ വില വരുന്ന കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും വിമാനത്താവളത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പുരോഗമിച്ചുവരികയാണ്.
വിമാനത്താവളങ്ങളെ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുന്നത് സുരക്ഷാ സംബന്ധമായ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുന്നതിന് ഇന്റലിജന്‍സ് ഏജന്‍സികളെ സഹായിക്കും. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുമായി ഇന്റര്‍നെറ്റിലൂടെ ബന്ധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമാണ് നെടുമ്പാശേരി. അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതിനും ഈ സംവിധാനം സഹായിക്കും.
അതിനിടെ സംസ്ഥാന പൊലീസിന്റെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ച് വിലയിരുത്തുന്നതിനായി കേന്ദ്ര ധനകാര്യ അസിസ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഇവിടെയെത്തും.












Click it and Unblock the Notifications